Posts

Showing posts from September, 2025

ഓണനാളിൽ

പൊന്നിൻ തിളക്കമാണോണ വെയിലിന് , മണ്ണിൻ മുഖവും തിളങ്ങുകയായ്‌, വർണ്ണം വിതറുന്ന പൂക്കളെ കാൺകവെ അറിയാതെ പാടിയോ പൂങ്കുയിലും, കുഞ്ഞിൻ മനസ്സിലെ ഉത്സാഹം കാണവെ സ്നേഹപ്രഭയേറി മാഹൃദയം, സദ്യ വിളമ്പുവാൻ പായസമൂട്ടുവാൻ കൊതിയോടെ അമ്മ കുളിച്ചൊരുങ്ങി മലയാളഗന്ധം പരക്കുമീ നാളുകൾ ലോകമെമ്പാടും ഇന്നോണമായി, ഇത്തിരി നേരം മറന്നിടാം ദു:ഖങ്ങൾ ശാന്തി തുളുമ്പും സുദിനങ്ങളിൽ.