സ്വാതന്ത്ര്യം
സ്വാതന്ത്ര്യം.
.....................
സ്വാതന്ത്ര്യം നീല -
വാനകം പോലെ,
മേഘങ്ങളലിയും
വിസ്തൃതിപോലെ,
സ്വാതന്ത്ര്യം നീല -
ക്കടലാഴം പോലെ,
നദികൾ അലിയും
അഗാധത പോലെ,
സ്വാതന്ത്ര്യം ഘന -
മാർന്ന മൗനംപോലെ,
ചിന്തകളലിയും
ധ്യാനനിർവൃതിപോലെ,
സ്വാതന്ത്ര്യം അതിരി-
ല്ലാത്ത മനംപോലെ,
അഹങ്കാരമലിഞ്ഞ
ചിദാകാശം പോലെ.
Dr.Manoj.M.R.
Comments
Post a Comment