നാരായണഗുരു
ശ്രീനാരായണഗുരു.
................................
മലയാളനാടിന്റെ
ആത്മവിശുദ്ധിയാ-
യെന്നും ജ്വലിക്കും
പരമഗുരു,
അറിവാം വെളിച്ചമായ്
മാനവചിത്തത്തിൽ,
വിപ്ളവദീപം
കൊളുത്തിയങ്ങ്,
തീണ്ടലും ജാതിയും
തിങ്ങും ഹൃദയത്തി-
ലൊരുമതൻ വിത്തു-
കൾ പാകിയങ്ങ്,
വിവേകശാലിയാം
മാനുഷരാകുവാൻ,
വിദ്യയും ഭക്തിയു-
മോതിയങ്ങ്,
സർവ്വമതത്തിനു -
മുള്ളിൽ തെളിയുന്ന,
പ്രേമരസത്തെ
ഭുജിച്ചുവങ്ങ്,
ദൈവവും സ്നേഹവു-
മൊന്നെന്ന തത്വവും,
കാരുണ്യമോടെ
വിളമ്പിയങ്ങ്,
ധ്യാനാംബരത്തിലെ
താരകമേ,
നേർവഴി കാട്ടുക -
യെന്നുമെന്നും,
ആത്മബോധത്തിന്റെ
കൈലാസശൃംഗമായ്,
എന്നുമെന്നുള്ളിൽ
വിളങ്ങീടണേ.
Dr.Manoj.M.R.
Comments
Post a Comment