Posts

Showing posts from November, 2019

കേരളപ്പിറവി

കേരളപ്പിറവി. .......................... കേരളപ്പിറവിതൻ പുണ്യദിനത്തിൽ, പിറന്നാൾ മധുരം  നുണഞ്ഞിരിക്കെ, നീലക്കടലിലെ  തിരമാലപോലവെ, ഓർമ്മകളെന്നിൽ  വിരുന്നു വന്നു, ഭ്രാന്തവിചാരങ്ങൾ കരിനിഴൽ വീഴ്ത്തിയ , മലയാളനാടിൻ  ഭൂതകാലം, അജ്ഞാനമനസ്സിൻ ഇരുണ്ട ദിനങ്ങളിൽ, മാനവധർമ്മം മറന്ന കാലം, വിജ്ഞാനസൂര്യൻ ഉദിച്ച നാട്ടിൽ, ഉത്ഥാനശോഭ - യുയർന്നു, പിന്നെ, അടിമത്തച്ചങ്ങല - യഴിഞ്ഞുവീണു, സമത്വത്തിൻ ഗാന- മുയർന്നുവെങ്ങും, സാഹോദര്യത്തിൻ സുന്ദരസൂനങ്ങൾ, സ്നേഹപരിമണം പകർന്നുവെങ്ങും, സീമകളില്ലാത്ത ആകാശം പോലവെ, സ്വാതന്ത്ര്യബോധം നിറഞ്ഞുവെങ്ങും, മലയാളനാടെന്നും  മനുഷ്യമനസ്സിൻ, മഹിതസ്വപ്നങ്ങൾ  പുണർന്നിടട്ടെ, ലോകത്തിനെന്നെന്നും മാതൃകയാകുന്ന, ചാരുശില്‌പങ്ങൾ തീർത്തിടട്ടെ . Dr.Manoj.M.R.