കേരളപ്പിറവി

കേരളപ്പിറവി.
..........................

കേരളപ്പിറവിതൻ
പുണ്യദിനത്തിൽ,
പിറന്നാൾ മധുരം 
നുണഞ്ഞിരിക്കെ,
നീലക്കടലിലെ 
തിരമാലപോലവെ,
ഓർമ്മകളെന്നിൽ 
വിരുന്നു വന്നു,

ഭ്രാന്തവിചാരങ്ങൾ
കരിനിഴൽ വീഴ്ത്തിയ ,
മലയാളനാടിൻ 
ഭൂതകാലം,
അജ്ഞാനമനസ്സിൻ
ഇരുണ്ട ദിനങ്ങളിൽ,
മാനവധർമ്മം
മറന്ന കാലം,

വിജ്ഞാനസൂര്യൻ
ഉദിച്ച നാട്ടിൽ,
ഉത്ഥാനശോഭ -
യുയർന്നു, പിന്നെ,
അടിമത്തച്ചങ്ങല -
യഴിഞ്ഞുവീണു,
സമത്വത്തിൻ ഗാന-
മുയർന്നുവെങ്ങും,

സാഹോദര്യത്തിൻ
സുന്ദരസൂനങ്ങൾ,
സ്നേഹപരിമണം
പകർന്നുവെങ്ങും,
സീമകളില്ലാത്ത
ആകാശം പോലവെ,
സ്വാതന്ത്ര്യബോധം
നിറഞ്ഞുവെങ്ങും,

മലയാളനാടെന്നും 
മനുഷ്യമനസ്സിൻ,
മഹിതസ്വപ്നങ്ങൾ 
പുണർന്നിടട്ടെ,
ലോകത്തിനെന്നെന്നും
മാതൃകയാകുന്ന,
ചാരുശില്‌പങ്ങൾ
തീർത്തിടട്ടെ .

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി