അനുരാഗിണി
അനുരാഗിണി.
..........................
അനുരാഗിണി നിൻ
മിഴിയിണയിൽ
ആകാശതാരകം
മിഴി തുറന്നു,
അനുരാഗിണി നിൻ
കവിളിണയിൽ
കുങ്കുമസൂര്യൻ
നിറം ചൊരിഞ്ഞു
( അനുരാഗിണി ... )
ഹൃദയത്തിനുള്ളിലെ
മലർവാടിയിൽ
ശലഭങ്ങളായ് നാം
പറന്നുയർന്നു,
മന്ദഹസിക്കും
പ്രസൂനങ്ങളിൽ
ശലഭങ്ങളായ് നാം
മധു നുകർന്നു
(അനുരാഗിണി )
പ്രണയസരോവര -
തീരത്തിൽ നാം
സ്നേഹത്തിൻ
സംഗീതധാരയായി,
അനുരാഗസുരഭില -
നിമിഷത്തിൽ നാം
പ്രേമത്തിൻ മുരളീ-
ഗാനമായി
(അനുരാഗിണി )
Dr.Manoj. M.R.
Comments
Post a Comment