കൊഴിയുന്ന ഇലകൾ

കൊഴിയുന്ന ഇലകൾ.

കൊഴിഞ്ഞു വീഴുന്നിലകൾ
കാലത്തിൻ വാഴ്ചയിൽ,
പുതുനാമ്പുകൾക്ക്
ഇടമൊരുക്കുവാൻ.

കൊഴിയാതിരിക്കാൻ
ആവില്ലയാർക്കുമേ,
എൻ സമ്മതമൊട്ടു
ചോദിച്ചില്ല കാലവും.

കൊഴിയാനാവില്ലെന്ന്
വാശിയിൽ തേങ്ങുന്നു,
ഉള്ളുണങ്ങി
പഴുക്കും പച്ചില.

പൊഴിഞ്ഞു പോം
ഇലതൻ ഞെട്ടിൽ,
തളിരിടും നാമ്പുകൾ
പുത്തനായ്.

ജനിക്കുന്നു നാം
മരിക്കാനായ്,
മൃതിയിൽ നിന്നും
പൊടിക്കുന്നു ജീവനും.

ഇടയ്ക്കുള്ള ജീവന്റെ
നിർവൃതി,
ഈശന്റെ അരുളായ്
കരുതി ജീവിക്കണം.

Dr.Manoj.M.R.

Comments

Popular posts from this blog

കിരൺ

അനുരാഗിണി