മാലാഖയല്ല

മാലാഖയല്ല .....
...........................

നേഴ്സുമാരാണു ഞങ്ങൾ !
വേദനയാളും നിൻ 
ദേഹത്തിനിന്നൊരു 
സാന്ത്വനമേകുന്ന 
സ്നേഹസ്പർശം,

നേഴ്സുമാരാണു ഞങ്ങൾ !
കദനത്തിൻ വേനലിൽ 
കുളിർമഴയാകുന്ന
മധുരിമയുള്ളൊരു 
മന്ദഹാസം,

നേഴ്സുമാരാണു ഞങ്ങൾ !
ഒറ്റപ്പെടലിൻ
ഇരുട്ടറയിൽ
ഉഴറും നിനക്കൊരു 
കൈവിളക്ക്,

നേഴ്സുമാരാണു ഞങ്ങൾ !
ആകുലചിന്തകൾ 
നിന്നെയലട്ടവെ
ക്ഷമയോടെ കേൾക്കുന്ന
മാതൃഭാവം,

പക്ഷെ,

മാലാഖയല്ല ഞങ്ങൾ !
പശിയും കഥകളും
ദാഹമോഹങ്ങളും 
കെട്ടുപിണയും
മനുഷ്യജന്മം,

ദൈവദൂതരല്ല ഞങ്ങൾ !
ഇത്തിരി സ്നേഹവും
ഇത്തിരി നന്മയും 
കെട്ടുപോകാത്ത 
മനുഷ്യജന്മം.

Dr Manoj M R.

Comments