നവരാത്രിപൂജ
കവിത. നവരാത്രിപൂജ. ........................... ശരദിന്ദു വാനിലായ് മിഴിതുറക്കെ നവരാത്രിമണ്ഡപ - മൊരുങ്ങിയെങ്ങും, ദീപ്തമാം ചാരുത - യോടെ ദേവി ഉത്സവരാവിനു ശോഭയേകി, ധ്യാനത്തിൻ മൂർത്തി - യായ് കല്പിക്കവെ ആരാധ്യചൈതന്യം നിറഞ്ഞുവുള്ളിൽ, ശാരദാമന്ത്രങ്ങ- ളുരുക്കഴിച്ചു , സഹസ്രഹാം നാമ - ങ്ങളുരുവിട്ടു ഞാൻ, സംഗീതസാന്ദ്രമാം കീർത്തനങ്ങൾ പാദാരവിന്ദത്തി - ലർപ്പിച്ചു ഞാൻ , വരദേ! നിൻസൗന്ദര്യ - ലഹരിയിൽ മുങ്ങവെ ആനന്ദരേണുക്കൾ കിനിഞ്ഞു ഹൃത്തിൽ, സർവ്വലോകത്തിനു - മമ്മയാം ഭാരതീ, പൂജിതേ, വിദ്യയാ - യഭയമേകൂ . 🙏🙏🙏🌹🌹🌹 Dr Manoj M R.