നവരാത്രിപൂജ

കവിത.

നവരാത്രിപൂജ.
...........................

ശരദിന്ദു വാനിലായ് 
മിഴിതുറക്കെ 
നവരാത്രിമണ്ഡപ -
മൊരുങ്ങിയെങ്ങും,

ദീപ്തമാം ചാരുത -
യോടെ ദേവി
ഉത്സവരാവിനു
ശോഭയേകി,

ധ്യാനത്തിൻ മൂർത്തി -
യായ് കല്പിക്കവെ
ആരാധ്യചൈതന്യം
നിറഞ്ഞുവുള്ളിൽ,

ശാരദാമന്ത്രങ്ങ-
ളുരുക്കഴിച്ചു ,
സഹസ്രഹാം നാമ -
ങ്ങളുരുവിട്ടു ഞാൻ,

സംഗീതസാന്ദ്രമാം 
കീർത്തനങ്ങൾ 
പാദാരവിന്ദത്തി -
ലർപ്പിച്ചു ഞാൻ ,

വരദേ! നിൻസൗന്ദര്യ -
ലഹരിയിൽ മുങ്ങവെ
ആനന്ദരേണുക്കൾ 
കിനിഞ്ഞു ഹൃത്തിൽ,

സർവ്വലോകത്തിനു -
മമ്മയാം ഭാരതീ,
പൂജിതേ, വിദ്യയാ -
യഭയമേകൂ .

🙏🙏🙏🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി