ദേവി

പ്രാർത്ഥന.

ദേവി.
...........

മനതാരിൽ കവിത കുറിച്ചു,
അകതാരിൽ ഭക്തി നിറച്ചു,
ദേവി നിൻസന്നിധിയിൽ ഞാൻ
സാഷ്ടാംഗം വീണുനമിച്ചു,

മനതാരിൻ വൈഷമ്യങ്ങൾ,
അകതാരിൻ സുഖദുഃഖങ്ങൾ,
അർപ്പിച്ചു പാദത്തിങ്കൽ
ശരണത്തിൻ പ്രാർത്ഥനയോടെ,

അമ്മേ നിൻതിരുവുടൽ കാണെ
തെരുതെരെ ഞാൻ താണുവണങ്ങി,
ആമോദക്കടലലയെന്നിൽ
ആനന്ദനർത്തനമാടി,

ദേവി നിൻനാമജപത്താൽ
ഭയമെല്ലാമകന്നുപോയി,
അമ്മേ നിൻസാന്നിധ്യത്തിൽ
സായൂജ്യം വന്നുനിറഞ്ഞു.

🌹🌹🌹

Dr Manoj M R.

Comments