അവൾ
കവിത.
*അവൾ ....
......................
പണ്ട്,
അവളുടെ സാമീപ്യമെന്നിൽ
സ്വർഗ്ഗം ചമച്ചിരുന്നു,
അവളുടെ മിഴിയിണയിൽ
അനുരാഗം, ഇന്ദ്രനീലിമയാർന്നിരുന്നു,
ലജ്ജയുടെ നേറിയ വിറയലിലും
അവളുടെ തഴുകലിൽ
സ്നേഹത്തിന്റെ ചൂടുണ്ടായിരുന്നു.
ഇന്ന്,
അവളുടെ മിഴികളിൽ
ഭയത്തിന്റെ കരിനിഴലുകൾ,
വെറുപ്പിന്റെ കാർമേഘങ്ങൾ,
മിണ്ടാതിരിക്കാനവൾ
മുഖം മറച്ചിരിക്കുന്നു,
അറപ്പിനാൽ കൈയ്യുറ
ധരിച്ചിരിക്കുന്നു,
അമർഷത്തോടവൾ
താക്കോലിനാലെന്നെ
മുറിപ്പെടുത്തുന്നു.
Dr Manoj M R
(* Lift switch ന്റെ ആത്മഗതം കോവിഡിനു മുമ്പും ഇന്നും)
Comments
Post a Comment