കവിത. കൃഷ്ണഹൃദയം . .............................. കാളിന്ദീതീരത്തെ ശാദ്വലഭൂമിയിൽ ഗോപികമാരുടെ സംഘനൃത്തം, പൂക്കളെപ്പോലവർ നർത്തനമാടുന്നു കണ്ണന്റെ ചുറ്റിലും ലാസ്യമോടെ, തൂമണംതൂകും തുളസി- ക്കതിർമാല്യമാകാൻ കൊതിക്കുന്നിതം - ഗനമാർ , കൂമ്പിയടഞ്ഞ മിഴിയിണക്കുള്ളിലായ് സ്വപ്നവനികൾ തളിർത്തുവല്ലോ, കോലക്കുഴൽനാദ - രാഗഭാവങ്ങളിൽ ആമഗ്‌നരാകുന്നു കാമിനിമാർ , ഞാനെന്ന ഗർവ്വം കൊഴിഞ്ഞുപോയാ - നന്ദസാഗരം ഹൃത്തിൽ നിറഞ്ഞുതൂവി , ഗോക്കളും പൂക്കളും വർണ്ണക്കിളികളും ലോകംമറന്നുപോ- യല്പനേരം , ഈർഷ്യപൂണ്ടന്നേരം യമുനാതരംഗങ്ങൾ ആരവംതീർത്തു നദിക്കരയിൽ, സർവ്വപ്രപഞ്ചവു - മേകാത്മഭാവത്തിൽ കൃഷ്ണഹൃദയത്തിൽ ശോഭയാർന്നു , സായൂജ്യപ്രേമത്തി - ന്നാനന്ദവീചികൾ സർവ്വലോകത്തിലും സംക്രമിച്ചു. 🌹🌹🌹 Dr Manoj M R.