മരിച്ചവരുടെ ഭാഷ
മരിച്ചവർ നമ്മോടെങ്ങനെ സംസാരിക്കുന്നു നക്ഷത്ര കിരണങ്ങളായോ നിലാവെളിച്ചമായോ നിഴലായോ മങ്ങിയ പ്രതിരൂപങ്ങളായോ ? അളവില്ലാത്ത ശൂന്യതയായോ മരിച്ചവർ നമ്മോടെങ്ങനെ സംവദിക്കുന്നു തഴുകുന്ന മാരുതനായോ തണുപ്പായോ പാലപ്പൂവിൻ മണമായോ? നിശ്ശബ്ദതയുടെ താഴ്വാരങ്ങളിലെ പദനിസ്വനങ്ങളോ ദലമർമ്മരങ്ങളേ ,, , നമ്മിലെ ഓർമ്മകൾ തന്നെയാണല്ലോ ചിന്താ രൂപങ്ങളും ഹൃദയം നിറയ്ക്കുന്ന വികാരങ്ങളും അനുഭവങ്ങളായി അവർ നമ്മിൽ ജീവിക്കുന്നു. മരിച്ചവർ നാം തന്നെ.