മരിച്ചവരുടെ ഭാഷ
മരിച്ചവർ നമ്മോടെങ്ങനെ
സംസാരിക്കുന്നു
നക്ഷത്ര കിരണങ്ങളായോ നിലാവെളിച്ചമായോ
നിഴലായോ മങ്ങിയ പ്രതിരൂപങ്ങളായോ ?
അളവില്ലാത്ത ശൂന്യതയായോ
മരിച്ചവർ നമ്മോടെങ്ങനെ
സംവദിക്കുന്നു
തഴുകുന്ന മാരുതനായോ
തണുപ്പായോ
പാലപ്പൂവിൻ മണമായോ?
നിശ്ശബ്ദതയുടെ താഴ്വാരങ്ങളിലെ
പദനിസ്വനങ്ങളോ ദലമർമ്മരങ്ങളേ
,,
, നമ്മിലെ ഓർമ്മകൾ തന്നെയാണല്ലോ
ചിന്താ രൂപങ്ങളും ഹൃദയം നിറയ്ക്കുന്ന വികാരങ്ങളും
അനുഭവങ്ങളായി അവർ
നമ്മിൽ ജീവിക്കുന്നു.
മരിച്ചവർ നാം തന്നെ.
Comments
Post a Comment