കേരളീയൻ
കൊടുംവിശപ്പിൻ തീ കെട്ടോരുദരവുമായി, തല ചായ്ക്കാനുറപ്പു - ള്ളൊരു കൂരയുമായി, വിഷാദമേഘം മറ - ഞ്ഞോരു മനസ്സുമായി, സ്നേഹവർഷത്താൽ നിറയും ഹൃദയവുമായി, സാഹോദര്യത്താലേ പുണരും കരങ്ങളുമായി, പൂനിലാവു പോൽ ഒഴുകും കരുണയുമായി, പിറന്നിടട്ടേ ഒരു നവകേരളീയൻ, മലയാണ്മയുടെ തേൻ വിളമ്പുവാനിന്ന്.