കേരളീയൻ

കൊടുംവിശപ്പിൻ തീ
കെട്ടോരുദരവുമായി,
തല ചായ്ക്കാനുറപ്പു -
ള്ളൊരു കൂരയുമായി, 

വിഷാദമേഘം മറ -
ഞ്ഞോരു മനസ്സുമായി,
സ്നേഹവർഷത്താൽ
നിറയും ഹൃദയവുമായി,

സാഹോദര്യത്താലേ
പുണരും കരങ്ങളുമായി,
പൂനിലാവു പോൽ
ഒഴുകും കരുണയുമായി,

പിറന്നിടട്ടേ ഒരു
നവകേരളീയൻ,
മലയാണ്മയുടെ തേൻ
വിളമ്പുവാനിന്ന്.


Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി