Posts

Showing posts from December, 2019

ക്രിസ്തുദേവൻ

ക്രിസ്തുദേവൻ. ............................ ഇന്നെൻ മനസ്സി- ലുണർന്നുവല്ലോ, ക്രിസ്തുദേവാ, നിന്റെ തിരുവദനം, വശ്യമാം പുഞ്ചിരി കാൺകെയെന്നിൽ, ദിവ്യമാം സൗഖ്യം നിറഞ്ഞുവല്ലോ, ശാന്തമാമക്ഷികൾ നോക്കി നിന്നാൽ, ആരിലും നന്മ- യുദിക്കുമല്ലോ, നീതികേടിൻ സ്വരം കേട്ടുവെന്നാൽ, സാന്ത്വനമായി നീ - യവതരിപ്പൂ, സാഹോദര്യത്തിന്റെ ബീജമെന്നിൽ, പൊട്ടിമുളയ്ക്കാ- നനുഗ്രഹിക്കൂ , മൗനമാം പ്രാർത്ഥന ചൊല്ലിടുമ്പോൾ, എന്നുമെൻ ചാരത്ത- ണഞ്ഞു നിൽക്കൂ, മർത്യസ്നേഹത്തിന്റെ പൂർണ്ണിമയായ്, ഹൃദയത്തിലെന്നെ - ന്നുമുജ്ജ്വലിക്കൂ, ലോകത്തിനെന്നു - മിടയനായി, സത്യവചനം വിളങ്ങിടട്ടെ. Dr.Manoj.M.R.

സ്മരണീയമുഹൂർത്തങ്ങൾ

കവിത. ........... സ്മരണീയമുഹൂർത്തങ്ങൾ. .................................... പാതിയടഞ്ഞോരു കുങ്കുമച്ചെപ്പുപോൽ, ആദിത്യനാഴിയി- ലാണ്ടു തുടങ്ങവെ, ചെങ്കതിരേറ്റു തി - ളങ്ങുന്ന മാനത്ത്, കൂടൊന്നണയാൻ  പറക്കുന്നു പക്ഷികൾ, സായന്തനത്തിന്റെ ശോഭ നുണഞ്ഞുകൊ- ണ്ടിന്നീ വിജനമാം തീരത്തിരിക്കവെ, തീരത്തണഞ്ഞിടും തിരമാലകൾ പോലെ, ദൂരത്തുനിന്നു വ - രുന്നിതെന്നോർമ്മകൾ, പണ്ടൊരു സന്ധ്യയിൽ, ഈ സ്വർഗ്ഗതീരത്ത്, മൽസഖീയാദ്യമായ്  നിന്നെ ഞാൻ കണ്ടതും, രാവിൻ തിരശ്ശീല  വീഴുന്നതിൻ മുമ്പ്, നിന്മുഖം കാണുവാ- നേറെക്കൊതിച്ചതും, മുന്നോട്ടു വീണ നിൻ കുറുനിരത്തുമ്പുകൾ, വെയിലിൻ പ്രശോഭയിൽ പൊന്നാട നെയ്തതും, അരുണിമയോലും കവിൾത്തടം കാണവെ, നെഞ്ചിലെക്കനവുകൾ പൂത്തുല്ലസിച്ചതും, മൗനം പൊഴിക്കുന്ന  നീൾമിഴിക്കോണുകൾ, അലസമായെന്നുടെ ഹൃത്തിൽ പതിഞ്ഞതും, അഞ്ജനം ചാലിച്ച നിൻ നയനങ്ങളിൽ, നിർമ്മലസ്നേഹവി - ഹായസ്സു കണ്ടതും, നിൻ പാദപങ്കജം ചുംബിച്ചു പിൻവാങ്ങു- മലയോടെനിക്ക- ന്നസൂയ ജനിച്ചതും, മമസഖിയായി നീ ജീവിതവാടിയിൽ, നവ്യമാം പ്രേമസു - ഗന്ധം ചൊരിഞ്ഞതും, രാവിൽ നിലാക്കടൽ പൊന്നല തീർക്കവെ, ആനന്ദചിത്തരായ് കാവ്യം രചിച്ചതും, അംഗുലീബദ്ധരാ- യീ മണൽത്തിട്ടയിൽ...

ഉത്സവപ്പിറ്റേന്ന്

ഉത്സവപ്പിറ്റേന്ന്. ........................... ഉത്സവപ്പിറ്റേന്ന് ക്ഷീണിച്ചുറങ്ങുന്നു, ആലസ്യമോടെയെൻ പൊന്നുഗ്രാമം, മൂകതയെങ്ങും തളം കെട്ടി നിൽക്കുന്നു, മൃത്യു വിരുന്നുണ്ട വീടുപോലെ, അമ്പലമുറ്റം വിജന - മായ്ത്തീർന്നല്ലോ, പൂരപ്പറമ്പു - മനാഥമായി, ചമയങ്ങളെല്ലാ- മഴിഞ്ഞു വീഴുന്നേരം, താളവും മേളവും  മൗനമാർന്നു, പൊങ്കാലപ്പായസം നേദിച്ചടുപ്പുകൾ, പട്ടട പോലെ കിടപ്പതുണ്ട്, വർണ്ണക്കൊടികളും കുപ്പിവളകളും, നീളെ കിടക്കുന്നു വീഥികളിൽ, വാടിയ, തെങ്ങിൻകുരു - ത്തോലനാമ്പുകൾ, വേനലിൻ താപത്തിൽ തേങ്ങിടുന്നു, തെങ്ങിൻ തലപ്പുകൾ, ആലിലച്ചാർത്തുകൾ, ദീർഘസുഷുപ്തിയി- ലാണ്ട പോലെ, മാനത്ത് ശോഭിച്ച ദീപരേണുക്കളും, കെട്ടിയൊരുക്കും കുതിരകളും, തെയ്യവും തോറ്റവും, ആനയമ്പാരിയും, എല്ലാം മറഞ്ഞുപോ- യോർമ്മകളായ്, എങ്കിലുമെല്ലാമ - റിഞ്ഞു കൊണ്ടങ്ങനെ, പുഞ്ചിരി തൂകുന്നു, ഊരിൻ ദേവി, ഒറ്റവിളക്കിന്റെ മായികശോഭയിൽ, ചിന്മയരൂപിയാം, അമ്മദേവി, ഉത്സവപ്പിറ്റേന്ന് കാഴ്ചകൾ കാണവെ, ധ്യാനനിരതമാ- യെൻ മാനസം, നൊമ്പരമേകിയ ദു:ഖദുരിതങ്ങൾ, സൗഖ്യം പകർന്നോ- രനുഭവങ്ങൾ, രോഷത്തീ തുപ്പിയ കലഹക്കനലുകൾ, വേദന പേറുന്ന ഗദ്ഗദങ്ങൾ, ശാന്തിതൻ മന്ത്ര- മുരുവിട്ട വാക്കുകൾ, സ്നേഹകുസുമം...