ക്രിസ്തുദേവൻ

ക്രിസ്തുദേവൻ.
............................

ഇന്നെൻ മനസ്സി-
ലുണർന്നുവല്ലോ,
ക്രിസ്തുദേവാ,
നിന്റെ തിരുവദനം,

വശ്യമാം പുഞ്ചിരി
കാൺകെയെന്നിൽ,
ദിവ്യമാം സൗഖ്യം
നിറഞ്ഞുവല്ലോ,

ശാന്തമാമക്ഷികൾ
നോക്കി നിന്നാൽ,
ആരിലും നന്മ-
യുദിക്കുമല്ലോ,

നീതികേടിൻ സ്വരം
കേട്ടുവെന്നാൽ,
സാന്ത്വനമായി നീ -
യവതരിപ്പൂ,

സാഹോദര്യത്തിന്റെ
ബീജമെന്നിൽ,
പൊട്ടിമുളയ്ക്കാ-
നനുഗ്രഹിക്കൂ ,

മൗനമാം പ്രാർത്ഥന
ചൊല്ലിടുമ്പോൾ,
എന്നുമെൻ ചാരത്ത-
ണഞ്ഞു നിൽക്കൂ,

മർത്യസ്നേഹത്തിന്റെ
പൂർണ്ണിമയായ്,
ഹൃദയത്തിലെന്നെ -
ന്നുമുജ്ജ്വലിക്കൂ,

ലോകത്തിനെന്നു -
മിടയനായി,
സത്യവചനം
വിളങ്ങിടട്ടെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി