Posts

Showing posts from June, 2022

വൈദ്യൻ

നുറുങ്ങുകവിത. വൈദ്യൻ. ..................... പൂർവ്വികർ തീർത്തോര- റിവിന്റെ കണ്ണിയായ്, രോഗം ശമിക്കുവാൻ ധ്യാനിക്കും മാനവൻ, മരണവുമാധിയും നൃത്തമാടുമ്പോഴും, പ്രത്യാശയേകും വിളക്കാകും മാനവൻ. 🪴🪴🪴🪴🪴🪴 Dr Manoj M R.

സഹപാഠി

കവിത. സഹപാഠി . ....................... വർഷങ്ങളേറെ കൊഴിഞ്ഞുപോയെങ്കിലും ഓർക്കുന്നു ഞാനെന്റെ സഹപാഠിയെ , വൈദ്യം പഠിക്കുവാൻ , വിജ്ഞാനിയാകുവാൻ ആശയോടെത്തിയ സഹപാഠിയെ , ചെമ്പകപ്പൂക്കളും  ചെമ്പനീർപ്പൂക്കളും  സ്വപ്നം മെനഞ്ഞോരു കാമ്പസ്സിലും, ഏകാഗ്രചിത്തയായ് വിജ്ഞാനദാഹിയായ് ലക്ഷ്യത്തിലേക്കവൾ  ചേർന്നണഞ്ഞു , സംവത്സരങ്ങൾ കടന്നുപോയി, അവൾ കർത്തവ്യനിരതയാം ഡോക്ടറായി , എത്രമേൽ ഓമനക്കുഞ്ഞുങ്ങൾ ആ കൈയ്യിൽ സുരക്ഷിതരായി പിറന്നുവീണു, കർമ്മം തുടരുവാൻ , ധന്യത പുൽകുവാൻ , ഈശ്വരനെന്നും കനിഞ്ഞിടട്ടേ, കാലപ്രവാഹത്തിൽ രൂപങ്ങൾ മാറവെ , അമ്മയായിന്നവൾ അമ്മൂമ്മയായ് , ഓർക്കുന്നു ഞാനെന്റെ സഹപാഠിയെ , ഹൃദയം തുളുമ്പുന്ന സ്നേഹമോടെ, ആയുരാരോഗ്യവും  നല്ല ദിനങ്ങളും  നേരുന്നു നേരുന്നു  കൂട്ടുകാരി . Dr Manoj M R.