സഹപാഠി

കവിത.

സഹപാഠി .
.......................

വർഷങ്ങളേറെ
കൊഴിഞ്ഞുപോയെങ്കിലും
ഓർക്കുന്നു ഞാനെന്റെ
സഹപാഠിയെ ,

വൈദ്യം പഠിക്കുവാൻ ,
വിജ്ഞാനിയാകുവാൻ
ആശയോടെത്തിയ
സഹപാഠിയെ ,

ചെമ്പകപ്പൂക്കളും 
ചെമ്പനീർപ്പൂക്കളും 
സ്വപ്നം മെനഞ്ഞോരു
കാമ്പസ്സിലും,

ഏകാഗ്രചിത്തയായ്
വിജ്ഞാനദാഹിയായ്
ലക്ഷ്യത്തിലേക്കവൾ 
ചേർന്നണഞ്ഞു ,

സംവത്സരങ്ങൾ
കടന്നുപോയി, അവൾ
കർത്തവ്യനിരതയാം
ഡോക്ടറായി ,

എത്രമേൽ ഓമനക്കുഞ്ഞുങ്ങൾ
ആ കൈയ്യിൽ
സുരക്ഷിതരായി
പിറന്നുവീണു,

കർമ്മം തുടരുവാൻ ,
ധന്യത പുൽകുവാൻ ,
ഈശ്വരനെന്നും
കനിഞ്ഞിടട്ടേ,

കാലപ്രവാഹത്തിൽ
രൂപങ്ങൾ മാറവെ ,
അമ്മയായിന്നവൾ
അമ്മൂമ്മയായ് ,

ഓർക്കുന്നു ഞാനെന്റെ
സഹപാഠിയെ ,
ഹൃദയം തുളുമ്പുന്ന
സ്നേഹമോടെ,

ആയുരാരോഗ്യവും 
നല്ല ദിനങ്ങളും 
നേരുന്നു നേരുന്നു 
കൂട്ടുകാരി .

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി