Posts

Showing posts from October, 2022

സൗഹൃദം

നുറുങ്ങുകവിത. സൗഹൃദം. .................. ഞാനും നീയും അതി- രുകളിടാത്ത പരിശുദ്ധിയാണ് സൗഹൃദം, ലാഭനഷ്ടത്തിൻ  വിലപേശലില്ലാത്ത ഒരുമയാണ് സൗഹൃദം, മനസ്സിൽ പരിമളം പൊഴിക്കും  മലരാണെൻ സൗഹൃദം, സ്നേഹകണികകളാൽ നിർമ്മിച്ച അമൃതാണെന്നും സൗഹൃദം . 🌹🌹🌹🌹🌹🌹 Dr Manoj M R.

നവരാത്രിമണ്ഡപം

കവിത. നവരാത്രിമണ്ഡപം. .................................... നവരാത്രിമണ്ഡപ - മൊരുങ്ങിയല്ലോ , സുന്ദരസൂനങ്ങൾ നിറം പകർന്നു, കുങ്കുമതിലക - മണിഞ്ഞു സന്ധ്യ, ഓങ്കാരമന്ത്രം ജപിച്ചു ആഴി , മന്ത്രധ്വനികളും  കീർത്തനവും  മണികിലുക്കത്തിന്റെ നാദങ്ങളും ധൂപസ്സുഗന്ധവും ദീപങ്ങളും  സ്വർഗ്ഗപ്രതീതി പരത്തിയെങ്ങും , ശക്തിസ്വരൂപിണി  ജഗദംബിക  മന്ദസ്മിതത്തോടെ  നിൽപ്പൂ മുന്നിൽ , പാർവ്വതി, ലക്ഷ്മി, സരസ്വതി, ഭാവങ്ങൾ ദർശനവേളയിൽ  മിന്നിമാഞ്ഞു , പ്രകൃതിയുമൂർജ്ജവും ഇന്ദ്രിയലോകവും  നിന്നുടെ ലീലകൾ  സർവ്വേശ്വരി , എന്നുടെ ബുദ്ധിയും ഞാനെന്ന ബോധവും  നീ തന്നെയല്ലയോ  കരുണാനിധി, ഏകത്വഭാവനയെന്നിൽ പുലരുവാൻ അനുഗ്രഹിക്കേണമേ വിദ്യാദേവി, നിന്റെയാധാരമാം  ബ്രഹ്മപുരിയിലേ - ക്കെന്നെയും കൂട്ടണേ പരമേശ്വരി . 🙏🙏🙏🌹🌹🌹 Dr Manoj M R.