നവരാത്രിമണ്ഡപം

കവിത.

നവരാത്രിമണ്ഡപം.
....................................

നവരാത്രിമണ്ഡപ -
മൊരുങ്ങിയല്ലോ ,
സുന്ദരസൂനങ്ങൾ
നിറം പകർന്നു,
കുങ്കുമതിലക -
മണിഞ്ഞു സന്ധ്യ,
ഓങ്കാരമന്ത്രം
ജപിച്ചു ആഴി ,

മന്ത്രധ്വനികളും 
കീർത്തനവും 
മണികിലുക്കത്തിന്റെ
നാദങ്ങളും
ധൂപസ്സുഗന്ധവും
ദീപങ്ങളും 
സ്വർഗ്ഗപ്രതീതി
പരത്തിയെങ്ങും ,

ശക്തിസ്വരൂപിണി 
ജഗദംബിക 
മന്ദസ്മിതത്തോടെ 
നിൽപ്പൂ മുന്നിൽ ,
പാർവ്വതി, ലക്ഷ്മി,
സരസ്വതി, ഭാവങ്ങൾ
ദർശനവേളയിൽ 
മിന്നിമാഞ്ഞു ,

പ്രകൃതിയുമൂർജ്ജവും
ഇന്ദ്രിയലോകവും 
നിന്നുടെ ലീലകൾ 
സർവ്വേശ്വരി ,
എന്നുടെ ബുദ്ധിയും
ഞാനെന്ന ബോധവും 
നീ തന്നെയല്ലയോ 
കരുണാനിധി,

ഏകത്വഭാവനയെന്നിൽ
പുലരുവാൻ
അനുഗ്രഹിക്കേണമേ
വിദ്യാദേവി,
നിന്റെയാധാരമാം 
ബ്രഹ്മപുരിയിലേ -
ക്കെന്നെയും കൂട്ടണേ
പരമേശ്വരി .

🙏🙏🙏🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി