സൗഹൃദം
നുറുങ്ങുകവിത.
സൗഹൃദം.
..................
ഞാനും നീയും അതി-
രുകളിടാത്ത
പരിശുദ്ധിയാണ് സൗഹൃദം,
ലാഭനഷ്ടത്തിൻ
വിലപേശലില്ലാത്ത
ഒരുമയാണ് സൗഹൃദം,
മനസ്സിൽ പരിമളം
പൊഴിക്കും
മലരാണെൻ സൗഹൃദം,
സ്നേഹകണികകളാൽ
നിർമ്മിച്ച
അമൃതാണെന്നും സൗഹൃദം .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment