Posts

Showing posts from November, 2022

നീലക്കുറിഞ്ഞികൾ

കവിത. നീലക്കുറിഞ്ഞികൾ ....................................... നീലക്കുറിഞ്ഞികൾ  പൂത്തുനിന്നീടവെ  കുന്നുകളുദ്യാന - ശോഭയാർന്നു , നീലനിറമുള്ള  പൂക്കടൽ കാണവെ എന്മനമാനന്ദ - സാന്ദ്രമായി , മന്ദസമീരനിൽ  ചാഞ്ചാടും പുഷ്പങ്ങൾ എത്ര മനോഹരം! എന്തു ഭംഗി ! സംവത്സരങ്ങളായ്  കാണാതിരുന്നവർ കൊഞ്ചിക്കുഴയു - മ്പോലാടിടുന്നു , തന്റെ സ്വകാര്യങ്ങൾ പങ്കുവയ്ക്കുന്നവർ, സങ്കൽപ്പസ്വർഗ്ഗങ്ങൾ  തീർത്തിടുന്നു , ആകാശനീലിമ  പുഷ്പദലങ്ങളിൽ  വർണ്ണം പകർത്തിയോ സ്നേഹമോടെ, തലയെടുപ്പുള്ള  വരയാടിൻ കൂട്ടങ്ങൾ  ഉദ്യാനപാലക - രായി നിൽക്കെ, തേൻ കുടിച്ചുന്മത്ത - രായ കിളിക്കൂട്ടം ലോകരെയെല്ലാം  ക്ഷണിച്ചുവല്ലോ, പുഷ്പദലങ്ങളിൽ  വീണുറങ്ങീടുന്ന  മഞ്ഞുകണങ്ങൾ  മധുരമാർന്നു , സൗമ്യസ്സുഗന്ധം  നുകർന്ന മാനുഷരും  മൗനരായ് , ധ്യാനനിരതരായി, വർണ്ണപ്രപഞ്ചത്തിൻ  ചാരുത കാണുമ്പോൾ  നമ്മെ മറക്കും നാ- മല്പനേരം, ആകുലചിന്തകൾ  പാടേ മറന്നിട്ട്  ഇത്തിരിനേരം നാം ശാന്തരാകും , ഇനിയും നീ പൂക്കുന്ന വ്യാഴവട്ടക്കാലം  കാത്തിരിപ്പുണ്ട്  മാലോകരെല്ലാം , പുത്തൻ മിഴികളും...

മൗനഭാഷ

കവിത. മൗനഭാഷ. ....................... മിണ്ടിത്തുടങ്ങും ദിന - ത്തിനും മുൻപായി  ഓങ്കാരനാദം ശ്രവിച്ചു ചിത്തിൽ, വ്യത്യസ്തഭാഷകൾക്ക- മ്മയായ്ത്തീർന്നൊരു നാദസ്വരൂപമീ ആദിമന്ത്രം, മാതാവാം ഭാഷയിൽ ചിന്തിക്കുന്നേരവും  അന്തരാത്മാവിൽ  ജപിക്കും മന്ത്രം, വേറിട്ട ഭാഷകൾ ചൊല്ലിടുന്നേരവും ആധാരമാകുന്ന  നാദരൂപം, വേദവും കാവ്യവും  ശാസ്ത്രവും ചിന്തയും  തിരയുന്നുവേകമാം ഊർജ്ജധാര, പ്രകടമാം ലോകത്തി - ന്നാധാരശിലയായ  സൂക്ഷ്മകണികയാം  ഊർജ്ജരൂപം, ഉപനിഷദ്പ്പൊരുളിനെ തേടുന്ന വേളയിൽ  ജ്ഞാനികളറിയുന്നു  മൗനഭാഷ, ഓങ്കാരനാദത്തി - ന്നപ്പുറമുള്ളൊരു  പരമപ്രശാന്തമാം  മൗനബോധം, താനാണതെന്നുള്ള  ബോധ്യമുദിക്കവെ  ധ്യാനിയും മൗനത്തി- ലാണ്ടുപോകും , ജ്ഞാനവും മൗനവും അസ്തിത്വബോധവും  ഒന്നായിണങ്ങിയ  മൗനഭാഷ. 🌹🌹🌹🌹🌹🌹 Dr Manoj M R.