തഥാഗതൻ

ബോധിവൃക്ഷച്ചോട്ടിലെ
ധ്യാനബിംബമെ,
സുഗന്ധപൂരിതം
നിൻ സ്മരണകൾ.

തഥാഗതാ, നിൻ മിഴിയിലെ
കരുണരസക്കടൽ
എന്നിൽ നിരഞ്ജന-
നദിയായ് ഒഴുകുന്നു.

തഥാഗതാ, നിൻ ചുണ്ടിലെ
കൃപാരസധാരയെന്നിൽ,
വെണ്ണിലാവായ്
വാർന്നുവീഴുന്നു.

തഥാഗതാ, നിൻ ആര്യ-
സത്യം ധർമ്മവിത്തായ്
എൻ മൗനചിത്തത്തിൽ
വിതയായ് വീഴുന്നു .

തഥാഗതാ, ബുദ്ധപൂർണ്ണിമ
ബോധപൂർണ്ണിമയായ്
എന്നിലുണരട്ടെ, ജീവിതം
ധ്യാനകവിതയായിടട്ടെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി