ഞെട്ട്

ഞെട്ട്

ഞെട്ടറ്റു വീണൊരു
മാങ്ങയെ കണ്ടപ്പോൾ,
എൻ ചപലമാനസ-
മൊന്നു ഞെട്ടി.

നേരിന്റെ കാഴ്ചയിൽ ,
നേരിൻ വെൺമയിൽ,
ഞെട്ടിത്തരിച്ചു
വിറച്ചു പോയി.

ഞെട്ടുള്ള കാലമേ
ജീവനുള്ളൂ ,
ഞെട്ടുള്ള കാലമേ
ഞാനുമുള്ളൂ ,

പിന്നെ ,

ഞെട്ടലിൻ ഞൊടിയിൽ
തിരിച്ചറിഞ്ഞു ഞാൻ ,
ഞെട്ടറ്റ മാങ്ങതൻ
പുണ്യകർമ്മം,

ഞെട്ടറ്റ മാങ്ങക്കേ
മധുരമുള്ളൂ,
പഴുത്തു  ഞെട്ടറ്റ
മാങ്ങക്കേ രുചിയുമുള്ളൂ,

ഞാനെന്ന ഭാവം ,
ഞെട്ടറ്റു വീഴുമ്പോൾ,
ത്രിമധുരം നിറയുന്നു
നമ്മിലെങ്ങും,

സ്നേഹമധുരമായ്
മാറിടും മൽജീവിതം,
സ്നേഹത്തണലായ്
തീരും നൽനാളുകൾ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി