വിളക്ക്
വിളക്ക്
സായംസന്ധ്യയിൽ, ഐശ്വര്യത്തോടെ
ജ്വലിക്കും
പൊൻവിളക്ക്
പഞ്ചേന്ദ്രിയങ്ങൾപോൽ
എരിയും,
പ്രഭയാർന്ന
പൊൻതിരികൾ.
ഇന്ദ്രിയങ്ങൾക്കെണ്ണയാകും മനസ്സുപോൽ,
സ്നേഹത്താൽ
കത്തുന്നു പൊൻതിരികൾ.
എത്ര വിശുദ്ധമീ പ്രകാശമെത്ര ശോഭയീ അഗ്നിനാളത്തിന്,
ആത്മപ്രകാശത്തിൽ
ജ്വലിക്കും മനശ്ശോഭപോൽ
സ്നേഹ ശൂന്യമാം
മനസ്സ് കെടുംപോൽ,
കെട്ടുപോം സ്നേഹമsങ്ങും വിളക്കിലെ തിരിയും
നൽവിളക്കുപോൽ
തെളിയും മനം ,
ആത്മജ്യോതിയാൽ പ്രശോഭിക്കട്ടെ
Comments
Post a Comment