മന്ദഹാസം

മന്ദഹാസം

അകമേ ഉയരും
ആനന്ദഭാവം,നാം
മന്ദഹാസമായ്
പകർന്നിടുന്നു.

കുഞ്ഞുപൈതലേ,
ഇരുളും രാവിൽ
മൃദുനിലാപോൽ
നിൻ മന്ദഹാസം.

ബാലകാ, നിന്നിൽ
കുറുമ്പൊരുക്കും,
കൗതുകത്തിൻ
ചെറുമന്ദഹാസം.

കൗമാരത്തിൻ മന്ദഹാസം
സൗഹൃദത്തിൻ ബാക്കിപത്രം,
യൗവ്വനക്കടക്കണ്ണിലെന്നും
പ്രേമരതിതൻ മന്ദഹാസം,

മധ്യവയസ്സിൻ മര്യാദയിൽ
കാമ്പില്ലാത്തൊരു മന്ദഹാസം,
വാർദ്ധക്യത്തിൻ അവശതയിൽ
നല്ലോർമ്മ ചുരത്തും മന്ദഹാസം,

ധ്യാനബുദ്ധൻ
പൊഴിക്കും മന്ദഹാസം,
അവബോധത്തിൻ
ശാന്തിപുഷ്പം,
ആനന്ദത്തിൻ
നറുനിലാവ്,
ഹൃദയം നിറയ്ക്കും
വെണ്ണിലാവ്.

                       

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി