ഞാൻ ആര്

ഞാൻ ആര് ?

ഞാനാരാണെന്ന് ,പലരോടും ചോദിച്ചു ഞാൻ ,
അവർക്കറിയില്ലെന്ന് പറഞ്ഞു അവർ.

എന്നാൽ ,
താനാരാണെന്ന് പലരോടും ചോദിച്ചു ഞാൻ ,
അവർക്കറിയില്ലെന്ന് പറഞ്ഞു അവർ .

പിന്നെ,

എന്നോടു തന്നെ ചോദിച്ചു ഞാനാരാണെന്ന് ,
അപ്പോൾ മനസ്സിലായി ,ചോദ്യം ചോദിക്കുന്ന ഞാനല്ല ഞാനെന്ന്.

പിന്നെയോ,

ചോദ്യമൊടുങ്ങിയ
ഞാൻ- ഞാൻ ,എന്ന
ബോധം തന്നെ ഞാനെന്ന് .

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി