മഹാകവി

മഹാകവി

മഹാകവി തൻ കവിത,
പുഷ്പത്തിൻ നറുമണം,
വാഴക്കൂമ്പിലൂറും തേൻ,
നിറനിലാവിൻ തണുപ്പ്,
മഞ്ഞുതുള്ളിതൻ വിശുദ്ധി,
വൻമരത്തിൻ തണൽ,
ഇളങ്കാറ്റിൻ ഈണം,
നാടൻപാട്ടിൻ താളം,
കന്നിമണ്ണിൻ ഗന്ധം,
പൈതലിൻ മൃദുസ്പർശം,
പോക്കുവെയിലിൻ പ്രഭ,
ആഴക്കടലിന്നാഴം.

മഹാകവി തൻ കവിത
പിന്നെയും പിന്നെയും
ഹൃദയത്തെ മദിപ്പിക്കും
ആനന്ദകല്ലോലങ്ങൾ,
ഭാഷയും മനുഷ്യനുമുള്ള
കാലത്തോളം, മനസ്സിനെ
ഉയർത്തും ദർശനം.

Dedicated to ONV sir
🙏🙏🙏

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി