കടലാസ്സു പൂവ്
കടലാസ്സു പൂവ്
ആഫീസ്സുമുറിയിലെ മേശമേൽ കണ്ടു ഞാൻ ,കാണാൻ അഴകെഴും കടലാസ്സു പൂ,
ഇല്ല മണവും ജീവചൈതന്യവും, നിറമെഴും വർണ്ണക്കടലാസ്സു മാത്രം.
ഒരു നിമിഷമെന്നുള്ളിലായ് സത്യത്തിൽ കൊള്ളിയാൻ
മിന്നി മാഞ്ഞു .
ജീവിക്കാനുള്ളൊരു തത്രപ്പാടിൽ,
ജീവിക്കാൻ മറന്നുവോ ഞാനുമിന്ന്,
വെട്ടിപ്പിടിക്കാൻ കുതിക്കും
മനസ്സിൻ ജീവചൈതന്യം
മെല്ലെ വാർന്നു പോയോ.
നിറമുണ്ടെങ്കിലും ജീവനില്ലാത്തൊരു കടലാസ്സു പൂവായ് തീരുമോ ഞാൻ,
ഉത്തരം തേടും ചോദ്യമായ്
മനസ്സ് വീണ്ടും പുകഞ്ഞിടുന്നു.
സാർത്ഥക ജീവിത- ലബ്ധിക്കായ്
നാമിന്ന്, മധുവൂറും
നറുപുഷ്പമായിടേണം.
Comments
Post a Comment