ഞാൻ

ഞാൻ

പണ്ടൊരുകാലത്തിന്നേ
ദിനത്തിൽ ജനിച്ചു
ഞാനെന്നമ്മ പറഞ്ഞു ,
മാലോകരെല്ലാമേറ്റുപറഞ്ഞു .

ആശുപത്രി രേഖയിൽ ഞാനൊരു നാമമായി,
സർക്കാർ കണക്കിൽ
വിചിത്രമാം സംഖ്യയും .

തിരഞ്ഞു ഞാനെൻ അസ്തിത്വത്തെ ,
ഞാനൊരു നാമമോ രൂപമോ, പരിണമിക്കും ശരീരമോ,
മനസ്സിൽ വസിക്കും
അഹങ്കാരമോ,
സുഖദു:ഖം ഭുജിക്കും ഭോക്താവോ .

ശരീരവും തലച്ചോറും
നീയെന്ന് ശാസ്ത്രം,
നിത്യനാം ചിന്മയനെന്ന്,
ജ്ഞാനഗുരു.

തിരഞ്ഞു കുഴഞ്ഞു ഞാൻ ,
അറിയില്ലെപ്പോഴെൻ ജന്മമെന്ന്,
ഞാൻ ഞാനായിത്തീരും ധ്യാന -
മുഹൂർത്തമെന്നേകസ്വപ്നം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി