ഉയർത്തെഴുന്നേൽപ്പ്
ഉയർത്തെഴുന്നേൽപ്പ് .
സഹനത്തിൻ മൂന്നാംനാൾ
ഉയർത്തെഴുന്നേറ്റു നീ
കരുണാമയനാം
യേശുദേവ.
പുത്രനിൽ നിന്നും പിതാവായ്
ഉണർന്നെണീറ്റു നീ
സ്നേഹനിധിയാം
യേശുനാഥ.
പ്രശാന്തമാം നിത്യതയിലേക്ക്
ഉണർന്നെണീറ്റു നീ
പുണ്യവാനാം
യേശുനാഥ.
പുനരുത്ഥാനത്തിൻ
തിരുനാളിൽ,
ദു:ഖത്തിൻ യാഗഭൂമിയാ-
മെൻ ഹൃദയത്തിൽ,
നിന്നലിവിൻ
നിറസ്സാന്നിധ്യം,
നിറദീപമായ്
നിറയുന്നു.
കാലചക്രമരീചികയും
സ്വർഗ്ഗീയസീമകളും
ലംഘിച്ച് നിൽക്കട്ടെ
നിൻ ചാരത്ത്,
നിത്യജീവനഭസ്സിൽ
ശുഭ്രനക്ഷത്രമായ് ഞാനും.
Comments
Post a Comment