കിണർ

കിണർ

ഇല്ലില്ല ,ജലമില്ല ,കുടിക്കുവാൻ
കുളിക്കുവാൻ ,കിണറൊന്നു
കുഴിക്കേണമിന്നു തന്നെ, വേഗം
കുഴിക്കേണമിന്നു തന്നെ.

ഈശാനകോണിൽ സ്ഥലമൊ -
ന്നൊരുക്കി ഞാൻ, കാടും
പടലുംപറിച്ചു മാറ്റി. മണ്ണൊന്നിളക്കി ഞാൻ,
കല്ലുകൾ മാറ്റി ,ആഴത്തിൽ
ആഴത്തിൽ ആഞ്ഞു വെട്ടി.

ഏറെ കുഴിച്ചങ്ങു ചെന്നപ്പോൾ
കണ്ടു ഞാൻ ,ജീവജലത്തിൻ
നീരുറവ ,നല്ല രുചിയുള്ള
മണമുള്ള സ്ഫടികജലം .

ഇല്ലില്ല ,ശാന്തിയശേഷമില്ല,
സംഘർഷപൂരിതമെൻ മാനസം ,
ചിതറും ചിന്തകൾ ,ഉഴറും
ഭാവങ്ങൾ ,നെഞ്ചകം കരിയും
വേദനകൾ ,പിന്നെ ചിറക്
കരിഞ്ഞോരു മോഹങ്ങളും.

സ്വസ്ഥമാനസചിത്തമൊരു-
ക്കുവാൻ, കിണറൊന്നു കുഴിക്കേണമിന്നുതന്നെ,
ജ്ഞാനക്കിണറൊന്നു
കുഴിക്കേണമിന്നുതന്നെ.

സ്വസ്ഥശരീരിയായ് ,
ഏകാഗ്രചിത്തനായ്,
മനസ്സു തണുത്തോരു
നേരത്ത്കണ്ടു ഞാൻ ആത്മജ്ഞാനത്തിൻ
നീരുറവ, ശാന്തിയാമോദവും
ഉണ്മയുമേകും ജ്ഞാനമാം
അമൃതിൻ നീരുറവ ,ഒരിക്കലും
വറ്റാത്ത നീരുറവ .

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി