മുഹൂർത്തം

മുഹൂർത്തം

ഈ മോഹനഭൂമിയിൽ
ജനിച്ച സമയമെൻ
ജാതകത്തിൻ മുഹൂർത്തം,

അമ്മതൻ കൈകളിൽ
ശയിച്ച സമയമെൻ
നൂലുകെട്ടിൻ മുഹൂർത്തം,

താതന്റെ മടിയിൽ
ഇരുന്ന സമയമെൻ
ചോറൂണിന്റെ മുഹൂർത്തം,

വർണ്ണപ്പകിട്ടാമാഘോഷ-
ത്തോടെയെന്നൊന്നാം
പിറന്നാൾ മുഹൂർത്തം,

ആചാര്യസമക്ഷത്തിലക്ഷര-
ക്കൂട്ടത്തിൽ ഹരിശ്രീ
കുറിക്കും മുഹൂർത്തം,

പുസ്തമാറാപ്പും തോളിലേറ്റി
ദൂരെ പഠിക്കാനായ്
പോകും മുഹൂർത്തം,

ഗാർഹസ്ഥ്യത്തിലേക്ക് നടന്നു കയറും താലിച്ചരടിൻ മുഹൂർത്തം,

അച്ഛനായൊരു, പാതിരാത്രിയിൽ, കണ്ണിലശ്രു നിറയും മുഹൂർത്തം,

ആത്മസംഘർഷങ്ങൾക്കു നടുവിൽ, ശാന്തനാം ഗുരുവിനെ
കണ്ട മുഹൂർത്തം,

ബ്രഹ്മമുഹൂർത്തത്തിലുണർന്നു ഞാൻ ധ്യാനലീനനായ്
തീർന്ന മുഹൂർത്തം,

ഇഹലോകവാസം പൊലിയും
നേരത്ത് മരണത്തിന്റെ
മുഹൂർത്തം,

പരലോകവാസിയായ് ,സൂക്ഷ്മ ശരീരിയായ് ,
പുതുജന്മം തേടും മുഹൂർത്തം,

അനന്തമാം കാലത്തിൻ ചിന്തുകൾ
ഓരോന്നുമനന്തമായ് തുടരും മുഹൂർത്തം,

ലോകങ്ങൾ ,ജീവജാലങ്ങൾ തന്നുടെ ജനിമൃതി
കുഴയും മുഹൂർത്തം,

മൂർത്തമാമീ ജീവിതം തന്നിൽ
ഓർക്കാൻ  സരസ -
മുഹൂർത്തം,

പിന്നെയാവർത്തിക്കും
സംസാരചക്രത്തിലെന്നും
തുടരും മുഹൂർത്തം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി