സംഘഗാനം
സംഘഗാനം
ഒത്തുകൂടി ഞങ്ങൾ
കായലിൻതീരത്ത്, ഭാവഗാനങ്ങൾ പാടാനായ് ,
ഈറൻനിലാവിന്റെ
മാസ്മരശോഭയിൽ,
സംഘഗാനമൊത്തു പാടാനായ് .
രാപ്പാടി പാടും യാമത്തിൽ,
അരളിമരത്തിൻ ചാരത്ത് ,
കടത്തുകാരന്റെ ഈണത്തിൽ ,
മുളങ്കാടൊരുക്കും താളത്തിൽ ,
പാടി ഞങ്ങൾ സ്നേഹഗാനം ,
ആമോദത്തോടെ, സംഘഗാനം .
കായലോളങ്ങൾ ഏറ്റുവാങ്ങി,
ഗാനമേളതൻ സുന്ദരവീചികൾ,
ആമ്പൽപ്പൂക്കൾ പുഞ്ചിരിച്ചു,
ഗന്ധർവ്വഗാനമാറ്റൊലിയിൽ.
ചുണ്ടുണങ്ങുംവരെ,നെഞ്ച് -
നോവുംവരെ ആലപിച്ചു ,
ഞങ്ങൾ സംഘഗാനം ,
രാഗസമ്പുഷ്ടമാം പല്ലവികൾ.
സിരകളിൽ ഊർജ്ജവും
ഹൃദയത്തിൽ സ്നേഹവും
ഊട്ടിയുറപ്പിക്കും സംഘഗാനം,
ഊഷ്മളമാം സംഘഗാനം.
Comments
Post a Comment