പുസ്തകങ്ങൾ

പുസ്തകങ്ങൾ

തിരിഞ്ഞു നോക്കുന്നില്ല- യിന്നാരുമേ,
വിദ്യാലയത്തിൽ
പഠിക്കുന്നോനല്ലാതെ.

തിരഞ്ഞു പരതുന്നില്ല-
യിന്നാരുമേ,
പരീക്ഷക്കായ്
പഠിക്കുന്നോനല്ലാതെ.

പൊടിപിടിച്ചും നിറം
മങ്ങിയും ചിതലരിച്ചും
മയങ്ങുന്നു, അലമാരയിൽ
ഞങ്ങൾ അസ്വസ്ഥരായ്.

പക്ഷെ, മറിക്കാത്ത
താളുകൾക്കുള്ളിൽ
ഉറങ്ങുന്നു , അറിവിൻ
മരിക്കാത്ത ഖനികൾ.

മരിക്കാത്ത
ആശയങ്ങൾ
വെറും അക്ഷരമല്ല,
വെറും വാക്കുകളല്ല.

വികാരപ്പുഴയാം
കവിതാകഥനമായ്
ഒഴുകും ഞങ്ങൾ
സഹൃദയത്തിലേയ്ക്ക്.

വിജ്ഞാനദാഹിതൻ
കരസ്പർശം
ഞങ്ങൾക്കേകം
ആത്മഹർഷം.

വായന, മർത്ത്യന്റെ
അത്ഭുതസിദ്ധി,
സമൂഹത്തെ സംസ്കരിക്കും അത്ഭുതവിദ്യ.

പകരണമറിവിൻ രുചിയും
മധുവും,
പുലരണമറിവായ് നിന്നുടെ
മനസ്സിൽ,
സഫലമാകട്ടെയെന്നുടെ
സ്വപ്നം,
പൊടിയായ് ദ്രവിച്ചു മറയും
മുൻപ്.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി