ആത്മീയത

എന്താണ് ആത്മീയത

ജീവിതം നിർണ്ണയാതീതമാണ്.
സ്ഥൂലമായ ശരീരവും സൂക്ഷ്മമായ മനസ്സും ചേർന്നൊരുക്കുന്ന മായാജാലമാണ് നമ്മുടെ ജീവിതം. അത് ഏതൊക്കെ രീതിയിൽ അവതരിപ്പിക്കപ്പെടുമെന്ന് നമുക്ക് വ്യക്തതയില്ല.
ആ അവ്യക്തതയിൽ നിന്നാണ് ദൈവസങ്കൽപ്പവും മതങ്ങളും ജനിക്കുന്നത്.

അവ്യക്തതയുടെ അർത്ഥം നാം സ്വയം തിരയുന്നതാണ് ആത്മീയതയുടെ തുടക്കം.

ലോകവും നമ്മുടെ അനുഭവങ്ങളും അനുഭൂതികളും സങ്കൽപ്പങ്ങളും നിലനിൽക്കുന്നത് ശുദ്ധമായ ബോധത്തിന്റെ സൂക്ഷ്മമായ തിരശ്ശീലയിലാണ്. ആ ശുദ്ധ ബോധത്തെ സ്വയം തിരിച്ചറിയുക, അല്ലെങ്കിൽ സ്വയം ശുദ്ധബോധമായി വർത്തിക്കുക,
അതാണ് ജീവിതസത്യം  തിരയുന്നവന്റെ സൂക്ഷ്മലക്ഷ്യം.
ആ തിരച്ചിലാണ് ആത്മീയത, സൂക്ഷ്മമായ ആത്മാംശത്തെ തേടിയുള്ള അന്തർയാത്ര.

ആത്മാവ് നമുക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു വസ്തുവല്ല. അത് നമ്മുടെ ഉണ്മയുടെ അന്ത:സത്തയാണ്.
എപ്പോഴും അതായിരിക്കുന്ന നാം അതായി മാത്രം വർത്തിക്കുക, അതാണ് ആത്മസാക്ഷാത്കാരം, ബുദ്ധത്വം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി