പുതുവർഷപ്പുലരി

നവോഢയാം നവവർഷം,
തുടുത്തു കിഴക്കേമാനം,
അലസനാം കുളിർകാറ്റ്,
ജീവന്റെ ചെറുചൂടുമായ്
മെല്ലെ മിഴിതുറന്നു ഭൂമി,
അഭൗമമാം പ്രശോഭ .

പുഞ്ചിരിക്കും കുസുമങ്ങൾ,
നവപുഷ്പസൗരഭ്യമെങ്ങും,
പുൽത്തുമ്പിൽ ഹിമകണം,
ഗാനം മൂളി, കോകിലങ്ങൾ.

നീലവിഹായസ്സുപോൽ
പ്രസന്നമാം മനുഷ്യമനസ്സ്,
അലയടിച്ചന്തരീക്ഷത്തിൽ
സൗഹൃദത്തിൻ പൊട്ടിച്ചിരി.

നന്മയും ശാന്തിയും കളിയാടും
ആഹ്ളാദത്തിരമാലകൾ,
പ്രകൃതിയും നാമുമൊന്നാകും
പുതുവർഷത്തിൻ നാളുകൾ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി