നിറം

നിറം

വാരി വിതറി,കടും-
നിറങ്ങളെൻ മനസ്സിലാ,
വാരികതൻ വർണ്ണോ-
ജ്ജ്വലമാം പുറംചട്ട .

നിറങ്ങളൊരുക്കും വർണ്ണക്കാഴ്ചയിൽ
മനംമയങ്ങിയെന്നും
ജീവിക്കുന്നോരല്ലേ നാം.

മുകളിൽ നിന്ന്
വാർന്നൊഴുകുന്നു,
യുദ്ധത്തിൻ രക്തപ്പുഴ,
ഉശിരൻ പടയണി -
തൻ രാജസമാം
കടുംചുവപ്പുനിറം.

താഴെയായ് ,തളം
കെട്ടി നിൽക്കുന്നു ,
മരണത്തിൻ നിറം,
വിഷലിപ്തമാം
അഗാധതമസ്സിൻ
കറുപ്പ്നിറം.

ഇടയിൽ കാണാം
രജതരേഘയായ്,
ധ്യാനനിരതരാം
വെൺമേഘങ്ങൾപോൽ
സാത്വികമാം
വെള്ള നിറം.

പിന്നെയെങ്ങും,
വീണുടഞ്ഞൊരു
പുതുമഴവില്ലിൻ,
വാർന്നുവീണ
കടുംനിറങ്ങൾ
ചാലിച്ചവർണ്ണക്കൂട്ട്.

എൻ ജീവിതചിത്രം
പോൽ, ചുഴികളും
അടിയൊഴുക്കുമായ്
ഒഴുകുന്നു കടുംനിറം,
വാരികതൻ പുറംചട്ടയിൽ
സംഭ്രമജനകമായ് .

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി