പിറക്കാത്ത കവിത

പിറക്കാത്ത കവിത

പിറക്കാനൊരുങ്ങും
കവിതയൊരു മഷിത്തുള്ളിയായെൻ
പേനത്തുമ്പിലൊളിച്ചിരുന്നു ,
ഇലത്തുമ്പിൽ നിന്നും
ഉതിരുമൊരു മഴ-
ത്തുള്ളി പോൽ
വിറയാർന്നു നിന്നു .

വിഹ്വലചിന്തകളിൽ,
വികാരവിക്ഷോഭത്തിൽ,
അക്ഷരമെനിക്ക് വഴങ്ങാതെ
പാറി നടന്നു.

പാടാനൊരുങ്ങും
ഗാനമൊരു
മോഹമായെൻ ചുണ്ടിൽ
വിതുമ്പി നിന്നു,

പറയാനൊരുങ്ങും 
സ്നേഹവാക്കൊരു
അശ്രുകണമായെൻ
കണ്ണിൽ തുളുമ്പി നിന്നു.

വാത്സല്യ ഭാവമൊരു
തലോടലായെൻ
വിരൽത്തുമ്പിൽ
തരിച്ചു നിന്നു.

പിറക്കാനൊരുങ്ങും കവിതപോൽ,
ഹൃദയസരസ്സിൽ
ചിന്മയമാം ആത്മരത്നമൊരു
കിട്ടാക്കനിയായ്
ഒളിഞ്ഞു നിന്നു .

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി