ചെങ്കൊടി

നെഞ്ചിൽ വീണ ചോരയാൽ
ഉയർത്തി വാനിൽ ചെങ്കൊടി,
ഇടിമുഴക്കമൊത്തു പാടി,
ഇൻക്വിലാബ് സിന്ദാബാദ്.

സംഘടിച്ച് വീണ്ടെടുത്തു
സ്വാഭിമാനത്തീക്കതിർ,
നമ്മളൊത്ത് പാടിയന്ന്
സംഘഗാനമാലിക.

ഉരുക്കുമുഷ്ടികൾ തകർത്തു
പാരതന്ത്ര്യശൃംഖല,
കെട്ടഴിഞ്ഞ കൈകൾ നേടി
നല്ല കൂലി, വിശ്രമം.

സമരവീര്യമാർന്നു നേടും
അവകാശങ്ങളൊക്കെയും,
പൊന്നുപോലെ കാക്കണം
വരുന്ന കാലമൊക്കെയും.

അക്ഷരം നുണഞ്ഞ് നമ്മൾ
മാനസം വളർത്തണം,
അറിവുനേടി നമ്മളേറെ
ശക്തരായ് മാറണം.

എതിർക്കണം അനീതിയെ,
നീതിക്കായ് പൊരുതണം,
വിയർപ്പ് നാടിനേകണം,
നന്മയെങ്ങും പുലരണം.

നെഞ്ചിൽ വീണ ചോരയാൽ
ഉയർത്തി വാനിൽ ചെങ്കൊടി,
ഇടിമുഴക്കമൊത്തു പാടി,
ഇൻക്വിലാബ് സിന്ദാബാദ്.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി