എഴുത്തുമേശയിൽ

നിശാഗന്ധി പൂക്കും രാവിൽ,
എഴുത്തുമേശയ്ക്കു മുന്നിൽ
പുതുകവിതയ്ക്കായ്
ഉണർന്നിരിക്കെ,

കാർമേഘക്കൂട്ടങ്ങൾപോൽ
മനസ്സിൽ പാറും ശിഥിലചിന്ത,
അവ്യക്തബോധസീമയിൽ
തമോഗുണമാർന്ന് മാനസം.

താരകളാകും വാക്കുകളെ,
ഉണരുക സമാധിയിൽനിന്ന്,
വിരിയുക നിങ്ങളെൻ മാനസ-
ത്തിൽ മധുരസ്വപ്നങ്ങളായ്‌.

പാലപ്പൂക്കുളിർത്തെന്നൽ
ഭാവന ഉണർത്തട്ടെ,
നിലാവുറഞ്ഞക്ഷരമായി
നൽകവിത വിരിയട്ടെ.

വരിക കാവ്യദേവതേ
നിൻ പൂത്താലവുമായ്,
സൗഗന്ധികപുഷ്പങ്ങൾ
കവിതയായ് ചൊരിയൂ.

പുസ്തകത്താളിലവ
കുറിയ്ക്കട്ടെ,
സാർത്ഥകമാകട്ടെൻ
കാവ്യജീവിതം,
എഴുത്തുമേശയ്ക്ക്
മുന്നിലായ്,
പുതുകവിതയ്ക്കായ്
ദാഹിക്കവെ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി