വള്ളിനിക്കർ

വള്ളിനിക്കറിട്ട
നല്ലകാലം,
ഓർമ്മയിൽ ചെമ്മെ
തളിരണിഞ്ഞു,

നേർത്തോരുവള്ളി
കൊരുത്തനിക്കർ,
ബട്ടൺ കൊഴിഞ്ഞ
കറുത്ത നിക്കർ,

കറപറ്റും നിക്കറിൻ
പോക്കറ്റിലോ,
മുളകിട്ട
മാങ്ങയും പേരക്കയും,
നിറമുള്ള നാരങ്ങാ-
മിഠായിയും,
സ്വകാര്യങ്ങളോതി
കളി പറയും,

കാലങ്ങൾ എത്ര
കടന്നുപോയി,
ഒരുങ്ങുന്നെനിക്കായി
വള്ളിനിക്കർ,

വിറകൊള്ളും ദേഹം
മറച്ചിടാനായ്,
ഒരുങ്ങുന്നെനിക്കായി
വള്ളിനിക്കർ,

ഓർമ്മകെടുമ്പോൾ
ധരിച്ചിടാനായ്,
ഒരുങ്ങുന്നെനിക്കായി
വള്ളിനിക്കർ,

നുണയട്ടെ ഞാനും
ബാല്യകാലം,
ഒരുങ്ങുന്നെനിക്കായി
വള്ളിനിക്കർ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി