റംസാൻ

വരവായ് പുണ്യദിനം
വിശുദ്ധറംസാൻമാസം,
നിത്യം സ്രഷ്ടാവിനെ
സ്മരിക്കും ദിനങ്ങൾ,

ശുദ്ധമാനസത്തിൽ
ജ്വലിക്കും പ്രാർത്ഥന,
വിശ്വാസഭക്തിതൻ
ഉത്തമനാളുകൾ,

വചനമായ് സ്നേഹം,
ദാനമായ് കനിവ്,
ത്യാഗമായ് ധ്യാനം,
ആനന്ദസുദിനങ്ങൾ,

കരുണയാനത്തിൽ
സ്വർഗ്ഗം പുൽകുവാൻ,
വ്രതമനുഷ്ഠിക്കാം
നിറസായൂജ്യത്തോടെ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി