സ്നേഹലത
എൻ അനുരാഗവാടിയിലെ
സ്നേഹലതേ,
നിൻ തരു മാത്രമെന്തേ
കരിഞ്ഞുപോയി,
ഗ്രീഷ്മപ്പകലിൻ
വെയിലിനാലോ,
നിൻ നാരായവേര്
ദഹിക്കയാലോ.
സ്നേഹപുഷ്പം
നിറഞ്ഞകാലം,
ഓർമ്മയിലിന്നും
നിറഞ്ഞു നിൽപ്പൂ,
കർമ്മദോഷത്തിൻ
കുറ്റത്താലോ,
ആത്മബന്ധങ്ങൾ
മുറിഞ്ഞുപോയി.
എങ്കിലും ഓമനേ
നേരുന്നു ഞാൻ,
പൂവണിയുമൊരു
നാൾ നിനക്ക്,
പുഷ്പിണിയാകുമാ
നല്ല നാളിൽ,
ഞാനും നിനക്കായി
കാത്തിരിക്കാം.
Comments
Post a Comment