കടപ്പാട്
ചൊല്ലുമോ സൂര്യൻ
ഭൂവിനോടെന്നേലും,
ഓർക്കൂ, നിനക്ക്
എന്നും കടപ്പാട്,
ചോദിക്കില്ലാകാശം
പക്ഷിയോടൊരിക്കലും,
വീഥികൾ തീർത്തതിൻ
കടബാധ്യത,
ആരായുമോ പുഷ്പം
ഒരിക്കലെന്നാകിലും,
തേനുണ്ണും വണ്ടേ
നിൻ കടമയെന്ത്,
അമ്മയൊരിക്കലും
മൊഴിയാ പൈതലെ,
ഏകുന്ന വാത്സല്യം
തിരിച്ചു നൽകാൻ,
കേഴില്ല സ്നേഹം
ഒന്നോടുമൊരിക്കലും,
പകരുന്ന ആനന്ദം
പകരം നൽകാൻ.
Dr.Manoj.M.R.
Comments
Post a Comment