അകലങ്ങളിൽ
അകലെയാകാശത്തിൽ
വെൺമേഘങ്ങൾക്ക്മേൽ,
നിൻ വാഴ്വും നീയുമെന്ന്
കരുതി ഞാൻ പണ്ട്,
വളർന്നപ്പോൾ പിന്നെ
തേടുകയായ് പ്രിയനേ,
ദേവാലയങ്ങളിലെ
കൽപ്രതിമകളിൽ,
ഉറയ്ക്കും യുക്തിയാൽ
തിരഞ്ഞു പ്രിയനേ
നിന്നെ, വേദവേദാന്ത-
വിചിന്തനങ്ങളിൽ,
നിറയും ഭക്തിയാൽ
കാണ്മൂ നിന്നെയെൻ,
സദ്ഗുരുവിൻ സദ്-
ചരിതചരണങ്ങളിൽ,
ഇന്ന് ഞാനറിയുന്നു
പ്രഭോ, നീയെന്നിൽ,
അന്തര്യാമിയായ് പ്രഭ
ചൊരിയും കെടാവിളക്ക്.
Dr.Manoj.M.R.
Comments
Post a Comment