വിവേകം

മിത്ഥ്യയും ഉണ്മയും,
എപ്പോഴും എന്നാളും
നന്നേ തിരിച്ചറിയും
മനോഗുണം വിവേകം,

നിത്യവും അനിത്യവും,
എന്നാളും എപ്പോഴും
നന്നേ ബോധ്യമായിടും
സത്വഗുണം വിവേകം,

യോഗാത്മയാത്രതൻ
സന്മാർഗ്ഗവീഥിയിൽ,
മോക്ഷലക്ഷ്യത്തിൽ
നയിക്കും പാദപങ്കജം,

അറിഞ്ഞു ശീലിക്ക,നാം,
വിവേകവൈശിഷ്ട്യം,
ആത്മസാക്ഷാത്കാരം
നേടും നിമിഷം വരെ,

പരോപകാരം,സ്വയം
അറിഞ്ഞ് ആചരിപ്പൂ
സ്വധർമ്മമായ്, വിവേക-
ശാലി, ജ്ഞാനിയെന്നുമേ,

രുമൊന്നെന്ന സത്യം,
സത്യമായ് ഭവിക്കയാൽ,
ജ്ഞാനകർമ്മമൊക്കെയും
ലോകനന്മ ചൊരിഞ്ഞിടും.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി